test del 3

കുടുംബ സദസുകളിൽ ഹിറ്റായി ‘പിഷാരടി ഷോ’; മുഖം രക്ഷിച്ചത് അഞ്ജലിയും സുധീർ കരമനയും; ‘സെലിബ്രിറ്റി ഷോയ്ക്ക് എന്തുപറ്റി


കൊച്ചി∙ രണ്ടാഴ്ച മാത്രമാണ് രമേഷ് പിഷാരടിക്കു പാലക്കാട്ട് പ്രചാരണത്തിനു ലഭിച്ചത്. കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടികയിലെ പേരുകാരനായി പാലക്കാട്ടെത്തുമ്പോൾ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ അവിടെ കളംപിടിച്ചിരുന്നു. പിന്നാലെ, ഹോട്ടൽ ഉടമ എൻ.എം.ആർ.റസാഖിനെ അപ്രതീക്ഷിത സ്ഥാനാർഥിയായി എൽഡിഎഫും പ്രഖ്യാപിച്ചു. ഇത്തവണ ഒട്ടേറെ ‘സിനിമാക്കാർ’ മത്സരിക്കാനിറങ്ങിയെങ്കിലും ജയം എത്തിപ്പിടിക്കാനായതു പിഷാരടിക്കു മാത്രം. അവസാനഫലം വരുമ്പോൾ 12,500ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു പിഷാരടി പാലക്കാട് കീഴടക്കിയത്. പിഷാരടി വിജയിച്ചപ്പോൾ, എ‍ൻഡിഎ കളത്തിലിറക്കിയ സിനിമാ–മിനി സ്ക്രീൻ താരങ്ങൾ പതറി. ‌‌∙ കുടുംബ സദസുകളുടെ പിന്തുണ പിഷാരടിക്ക്, സാരിയിൽ കുരുങ്ങി ശോഭ  രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖം നഷ്ടപ്പെട്ട പാലക്കാട്ടെ കോൺഗ്രസിന് ജീവൻ കൊടുക്കുകയായിരുന്നു പിഷാരടിയുടെ ആദ്യദൗത്യം. കാരണം, മത്സരിച്ചിടത്തൊക്കെ ബിജെപിയുടെ വോട്ടുനില ഉയർത്തിയ ചരിത്രമുള്ള ശോഭാ സുരേന്ദ്രനെ പാർട്ടി പാലക്കാട്ടേക്കു നിയോഗിച്ചത് മാങ്കൂട്ടത്തിൽ വിഷയത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകള്‍ ഉൾപ്പെടെയുള്ളവരുടെ വോട്ടുകൾ സമാഹരിക്കാനാണ്. ഏറെക്കുറെ ജയം ഉറപ്പിച്ചു തന്നെയായിരുന്നു ശോഭയുടെ വരവും. ബിജെപി ഭരിക്കുന്ന നഗരസഭ എന്ന ആനുകൂല്യം അവർക്കുണ്ടായിരുന്നു. അതേസമയം, കുടുംബസദസുകൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ പരിചിതൻ എന്നത് രമേഷ് പിഷാരടിക്കു സഹായകമായി. അതിനൊപ്പം ആകർഷകമായി തന്റെ രാഷ്ട്രീയം പറഞ്ഞതും എതിരാളികളെക്കുറിച്ച് മോശമായി സംസാരിക്കാതിരുന്നതും പിഷാരടിയുടെ മാറ്റുകൂട്ടി. വോട്ടിന് പണം ആരോപണം ശോഭയ്ക്കെതിരെ ഉയർന്നതും പിഷാരടിയെ സഹായിച്ചിട്ടുണ്ടാവാനാണ് സാധ്യത. 


Source link

Back to top button