test del 4 copy of del 3
ആ ക്ഷേമ പ്രഖ്യാപനങ്ങളിൽ വീണില്ല; ക്യാപ്റ്റനെ വെല്ലുവിളിച്ച ‘വിമത സഖാക്കൾ’; രക്ഷയ്ക്ക് നിപ്പയും കോവിഡും എത്തിയില്ല

തിരുവനന്തപുരം∙ ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് വന്‍പരാജയത്തിലേക്കു കൂപ്പുകുത്തി സിപിഎം. കോവിഡ് കാലത്തു നേടിയ തുടര്‍ഭരണം ആവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉയര്‍ത്തിക്കാട്ടി സ്വതന്ത്രര്‍ ഉള്‍പ്പെടെ 90 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. എന്നാല്‍ ഒരു ഡസനിലേറെ മന്ത്രിമാരെ ഉള്‍പ്പെടെ പരാജയപ്പെടുത്തി തുടര്‍ഭരണം വേണ്ടെന്ന് വോട്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ 99 സീറ്റു നേടി ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം നേടിയ സിപിഎമ്മിന് ഇക്കുറി ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ മിക്ക ജില്ലകളിലും കടുത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനപ്പുറമുള്ള ഭരണവിരുദ്ധ തരംഗമാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ കാണപ്പെട്ടത്. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന വിമതനേതാക്കളുടെ ആഹ്വാനം പ്രവര്‍ത്തകര്‍ ഏറ്റെടുക്കുക കൂടി ചെയ്തതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത തരത്തിലേക്കു സിപിഎം തകര്‍ന്നുവീഴുകയായിരുന്നു. ശബരിമല സ്വര്‍ണക്കവര്‍ച്ച തിരഞ്ഞെടുപ്പില്‍ ബാധിച്ചില്ലെന്നു സിപിഎം പറയുമ്പോഴും ദേവസ്വം മന്ത്രിമാരായിരുന്ന വി.എന്‍.വാസവനും കടകംപള്ളി സുരേന്ദ്രനും പരാജയപ്പെടുകയാണ് ചെയ്തത്. റാന്നിയിലും തോറ്റു.∙ ക്യാപ്റ്റനെ തിരുത്താൻ സിപിഎം നേതാക്കൾ തദ്ദേശതിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് തന്നെ നിയമസഭാതിരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ തുടര്‍ന്നതോടെയാണ് സിപിഎമ്മിനെറ ഭരണത്തുടര്‍ച്ചയെന്ന സ്വപ്‌നവും അവകാശവാദവും തകര്‍ന്നടിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം ക്യാപ്റ്റനെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടി ഹാട്രിക് വിജയത്തിനായി നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിച്ചുവെന്നാണ് ജനവിധി വെളിവാക്കുന്നത്. അതിനൊപ്പം പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വിമതരായി ശക്തികേന്ദ്രങ്ങളില്‍ രംഗത്തെത്തിയതും സംസ്ഥാനത്താകെ പ്രതിഫലിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്ന് കരുതിയ ഒരു വിഭാഗം അനുഭാവികളും സഹയാത്രികരും സ്വീകരിച്ച നിലപാടുകളും തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിക്കു കാരണമായിട്ടുണ്ട്. ജി.സുധാകരന്‍, വി.കുഞ്ഞികൃഷ്ണന്‍, ടി.കെ.ഗോവിന്ദന്‍, ആയിഷ പോറ്റി തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പുറത്തേക്കു പോയപ്പോള്‍ അനുനയിപ്പിക്കാനോ പ്രശ്‌ന പരിഹാരത്തിനോ പാര്‍ട്ടി നേതൃത്വം തയാറാകാതിരുന്നത് എതിര്‍പക്ഷത്തിന് ആയുധം നല്‍കുന്നതിനു തുല്യമായി. സ്വന്തം ഭാര്യയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ കളത്തിലിറങ്ങുന്ന കേട്ടുകേള്‍വിയില്ലാത്ത നടപടിയും അതിന്റെ പ്രതിഫലനങ്ങളായുള്ള പൊട്ടിത്തെറികളും പാര്‍ട്ടിക്കു കടുത്ത ദോഷമായി.
Source link


