LATEST

‘വീഴ്ചകൾ തിരുത്തി ചുവപ്പൻ പുലരികൾ തിരികെ കൊണ്ടുവരും’; എൽഡിഎഫ്  തോൽവിക്ക് പിന്നാലെ പി. സരിന്റെ പ്രതികരണം


പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ, പ്രതികരണവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പി. സരിൻ. തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിന് ആശംസകൾ നേർന്ന സരിൻ, തോൽവി ഒന്നിന്റെയും അവസാനമല്ലെന്നും തെറ്റുകൾ തിരുത്തി ജനവിശ്വാസം ആർജ്ജിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സരിന്റെ ഫേസ്ബുക്ക് കുറിപ്പ്;’ദി മെസ്സേജ് ഈസ് ലൗഡ് ആൻഡ് ക്ലിയർ! ജനവിധി അംഗീകരിച്ചേ മതിയാകൂ; അത് അന്തിമമാണ്. പക്ഷെ ഒന്നിന്റെയും അവസാനമല്ല. തോൽവിക്ക് കാരണങ്ങൾ പലതുണ്ടാകാം. അത് ഓരോന്നോരോന്നായി കണ്ടെത്തുകയും തിരുത്തുകയും വേണം. പുതുശക്തിയായി നിലകൊണ്ട്, പൂർവാധികം അരുണിമയോടെ വരുംകാല പുലരികൾ നമ്മൾ ചുവപ്പിക്കുക തന്നെ ചെയ്യും! അന്ന് ഇതേ ജനങ്ങൾ തന്നെ നമ്മെ കൈപിടിച്ചുയർത്തും!


Source link

Back to top button