test del 3

ഇടതിന്റെ പൊന്നാപുരം കോട്ട പൊളിഞ്ഞു; പൊന്നാനിയിൽ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം


പൊന്നാനി• 2 പതിറ്റാണ്ട് കാലത്തോളം സിപിഎം കുത്തകയായി വച്ചിരുന്ന പൊന്നാനി നിയോജക മണ്ഡലത്തിൽ യുഡിഎഫിന്റെ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം. മുൻ പിഎസ്‌സി, വഖഫ് ബോർഡ് ചെയർമാൻ പദവികൾ വഹിച്ചിരുന്ന എം.കെ.സക്കീറിനെയാണ് 13267 വോട്ടിന് നൗഷാദലി പരാജയപ്പെടുത്തിയത്. 20 വർഷത്തിന് ശേഷമാണ് പൊന്നാനി മണ്ഡലം യുഡിഎഫ് തിരിച്ചു പിടിച്ചത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.സിദ്ദീക്കിനെ സ്‌ഥാനാർഥി ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കി പകരം എം.കെ.സക്കീറിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചത് മുതൽ പൊന്നാനിയിൽ പരസ്യമായും രഹസ്യമായും പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.


Source link

Back to top button