LATEST
‘ 200 കോടി രൂപ ശമ്പളം പറ്റുന്നയാൾ ഭരണത്തിലേറുമ്പോൾ അഴിമതിയുണ്ടാകില്ല”

തിരുവനന്തപുരം: പാർട്ടി രൂപീകരിച്ച ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വെന്നിക്കൊടി പാറിച്ച് ദളപതി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയാണ്. വിജയ്യുടെ വൻവിജയത്തെ നടനും തിരക്കഥാകൃത്തുമായ ഡോ.റോണി ഡേവിഡ് രാജ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അഭിനന്ദിച്ചു. പ്രചാരണ സമയത്ത് ഡി.എം.കെയെ കടന്നാക്രമിക്കുമ്പോൾ വിജയിന് ഈ ധൈര്യം എങ്ങനെവന്നുവെന്ന് പലകുറി ആലോചിച്ചിട്ടുണ്ടെന്ന് റോണി കുറിച്ചു. 200 കോടി ശമ്പളം കൈപ്പറ്റുന്നയാൾ ഭരണത്തിലേറുമ്പോൾ അഴിമതിയുണ്ടാകില്ലെന്നും റോണി കുറിച്ചു. റോണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Source link


