test del 3
ജി.സുധാകരനെ കൈവിടാതെ അമ്പലപ്പുഴ; പുന്നപ്രയിലെ വീട്ടിൽ പ്രവർത്തകർക്കൊപ്പം ആഹ്ലാദം- ചിത്രങ്ങൾ

ആലപ്പുഴ ∙ പുന്നപ്രയിലെ വീട്ടിൽ പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദം പങ്കിട്ട് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരൻ. ഇക്കഴിഞ്ഞ മാർച്ചിൽ സിപിഎം വിട്ട സുധാകരൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു. 25,963 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. എച്ച്.സലാമായിരുന്നു എൽഡിഎഫിന്റെ സ്ഥാനാർഥി.1982ൽ കുട്ടനാട് മണ്ഡലത്തിൽ നിന്നും 1987ൽ അമ്പലപ്പുഴയിൽ നിന്നും നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1990ലെ തിരഞ്ഞെടുപ്പിൽ ജയിച്ച് ആലപ്പുഴ ജില്ലാ കൗൺസിലിന്റെ ആദ്യ പ്രസിഡന്റായി. 1996ൽ കായംകുളത്തുനിന്നു നിയമസഭയിലെത്തി. 2001ൽ എം.എം.ഹസനോടു തോറ്റു. 2006ൽ അമ്പലപ്പുഴയിലേക്ക്. തുടർച്ചയായ 3 തിരഞ്ഞെടുപ്പുകളിൽ ജയം. 2006ൽ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിലും 2016ൽ പിണറായി വിജയൻ മന്ത്രിസഭയിലും അംഗമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 2 ടേം നിബന്ധന കർശനമാക്കിയതോടെ അമ്പലപ്പുഴ സീറ്റിൽ സുധാകരനു പകരം എച്ച്.സലാം മത്സരിച്ചു. പിന്നാലെ പ്രായപരിധിയുടെ പേരിൽ സിപിഎം സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കി.
Source link


