test del 3
മനോരമ ന്യൂസ് – സി വോട്ടർ എക്സിറ്റ് പോൾ പുറത്ത്; ബംഗാളിൽ കനത്ത പോളിങ് – ഇന്നത്തെ പ്രധാന വാർത്തകൾ

അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകളും മനോരമ ന്യൂസ് – സി വോട്ടർ എക്സിറ്റ് പോളും പുറത്ത് വന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ബംഗാളിൽ കനത്ത പോളിങ് രേഖപ്പെടുത്തിയതും സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നു കെഎസ്ഇബി ഉന്നയിച്ചതും ശ്രദ്ധിക്കപ്പെട്ടു. സർവീസിൽനിന്ന് വിരമിച്ച് മൂന്നു വർഷത്തിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് മോട്ടർ വാഹന വകുപ്പ് പിഴയിട്ടതും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകൾ പുറത്ത്. കേരളത്തിൽ യുഡിഎഫിനാണ് സർവേകളിൽ മുന്‍തൂക്കം. അസമിൽ ബിജെപി ഭരണം നിലനിർത്തും. ബംഗാൾ ബിജെപി പിടിക്കുമെന്നും സർവേകൾ പറയുന്നു.സർവീസിൽനിന്ന് വിരമിച്ച് മൂന്നു വർഷത്തിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പ് കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഓ നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനാലാണ് നടപടി.
Source link


