LATEST

പാമ്പ് കടിച്ചാല്‍ എല്ലാവരും ഉടനടി ചെയ്യുന്നത്; അപകടമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്


കേരളത്തില്‍ ചൂട് കാലം കടുത്തതോടെ പാമ്പുകളുടെ ശല്യം വര്‍ദ്ധിച്ചിട്ടുണ്ട്. മാളങ്ങളില്‍ നിന്ന് തണുപ്പ് തേടി ഇവ പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെ പാമ്പ് കടിയേല്‍ക്കുന്നവരുടെ എണ്ണത്തിലും സംസ്ഥാനത്ത് വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പാമ്പിന്റെ കടിയേറ്റുള്ള മരണങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത് എന്ന രീതിയില്‍ പല കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇതില്‍ കാലങ്ങളായി പാലിച്ച് പോരുന്നവ ചിലത് പോലും വലിയ അപകടങ്ങള്‍ ക്ഷണിച്ച് വരുത്താന്‍ കഴിയുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. പാമ്പ് കടിച്ചാല്‍ കടിയേറ്റ ഭാഗത്തിന് മുകളിലായി തുണിയോ കയറോ ഉപയോഗിച്ച് മുറുക്കി കെട്ടണം എന്നത് പണ്ട് മുതലേ പറഞ്ഞ് കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് അപകടകരമായ പ്രവണതയാണ്. ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത് അനുസരിച്ച് ഇത് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. കടിയേറ്റ ഭാഗത്ത് മുറുക്കി കെട്ടുന്നതിലൂടെ രക്തയോട്ടം കുറയുകയും മുറിവുണ്ടായ ഭാഗത്ത് ടിഷ്യൂ നാശം സംഭവിക്കാനും വീക്കം, നാഡീ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.


Source link

Back to top button