test del 3

അരുവിക്കരയിൽ അവശേഷിക്കുന്നത് 26 ദിവസത്തേക്കുള്ള ജലം; നെയ്യാർ ഡാമിൽ നിന്ന് വെള്ളം എത്തിക്കുമെന്ന് ‌റോഷി അഗസ്റ്റിൻ


തിരുവനന്തപുരം∙ അരുവിക്കര ഡാമിൽ നിന്നുള്ള ജലവിതരണം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇതിനായി നെയ്യാർ ഡാമിൽ നിന്ന് അരുവിക്കരയിൽ വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കും. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ അതിരൂക്ഷമായ കുടിവെള്ള പ്രശ്‌നം തൽക്കാലമില്ല. എന്നാൽ ഭാവിയെ മുൻനിർത്തി ചില നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർത്തുകയാണ് ഏറ്റവും എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന മാർഗം. എന്നാൽ വനം വകുപ്പ്് ഉയർത്തുന്ന തടസ്സവാദവും പരിഗണിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് പഠിച്ച് സാധ്യമായത് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു. 


Source link

Back to top button