test del 5 copy of del 3

‘വടക്കൻ വീരഗാഥ’ രചിച്ച് യുഡിഎഫ്; ഹോട്ട് സീറ്റുകളിൽ രണ്ടിൽ മാത്രം എൽഡിഎഫ് ‘സേഫ്’: മനോരമ ന്യൂസ്– സീ വോട്ടർ എക്സിറ്റ്പോൾ വിശദം


നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം പ്രവചിച്ച് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ എക്സിറ്റ് പോള്‍. യുഡിഎഫ്  82 മുതല്‍ 94 സീറ്റ് വരെ നേടി അധികാരം തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം. ഇടതുമുന്നണിക്ക് 44 മുതല്‍ 56 സീറ്റ് വരെയാണ് എക്സിറ്റ് പോള്‍ നല്‍കുന്ന സാധ്യത. എന്‍ഡിഎയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ സീറ്റും പ്രവചിക്കുന്നു. പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് യുഡിഎഫ് അധികാരത്തില്‍ മടങ്ങിയെത്താനുള്ള സാധ്യത തെളിയുന്നത്. മന്ത്രി പി.രാജീവ് വീണ്ടും അങ്കത്തിനിറങ്ങിയ കളമശേരിയിലും മന്ത്രി വീണാ ജോര്‍ജ് യുവ കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയെ എതിരിടുന്ന ആറന്മുളയിലും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ അതിശക്തമായ പോരാട്ടമാണ്. രണ്ടിടത്തും പ്രവചനം അസാധ്യമെന്നുപറയാവുന്ന ബലാബലം. മുന്‍മന്ത്രി ജി.സുധാകരനെ മുന്‍നിര്‍ത്തി യുഡിഎഫ് അമ്പലപ്പുഴയില്‍ നടത്തിയ പോരാട്ടം വിജയിക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റതായാണ് എക്സിറ്റ് പോള്‍ ഡേറ്റ നല്‍കുന്ന സൂചന. അമ്പലപ്പുഴയിലും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ മല്‍സരിക്കുന്ന പത്തനാപുരത്തും മന്ത്രി പി.എ.മുഹമ്മദ് റിയാസും പി.വി.അന്‍വറും മല്‍സരിക്കുന്ന ബേപ്പൂരിലും ഒറ്റപ്പാലം, കൊട്ടാരക്കര മണ്ഡലങ്ങളിലും ഇടതുമുന്നണിക്കാണ് നേരിയ മുന്‍തൂക്കം.ഉത്തര കേരളത്തിലും മധ്യകേരളത്തിലും കരുത്തുറ്റ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതും തെക്കന്‍ കേരളത്തില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചതുമാണ് യുഡിഎഫിന് തുണയാകുന്നത്. മലബാറിലെ 48 സീറ്റുകളില്‍ 33 മുതല്‍ 37 മണ്ഡലങ്ങള്‍ വരെ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് മെഗാ എക്സിറ്റ് പോളില്‍ പങ്കെടുത്തവരുടെ നിലപാടുകളില്‍ നിന്ന് വ്യക്തമാകുന്നത്. മധ്യകേരളത്തിലെ 53 സീറ്റില്‍ 31 മുതല്‍ 35 സീറ്റ് വരെയാണ് പ്രവചനം. തെക്കന്‍ കേരളത്തില്‍ 39 സീറ്റില്‍ 18 മുതല്‍ 22 വരെ സീറ്റുകള്‍ യുഡിഎഫിന് ലഭിച്ചേക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.


Source link

Back to top button