test del 4 copy of del 3
അക്കൗണ്ട് ഉടമ നേരിട്ടു വരാതെ പണം നൽകില്ലെന്ന് ബാങ്ക്; സഹോദരിയുടെ അസ്ഥികൂടവുമായി വയോധികൻ, തുക വിട്ടുനൽകി

ഭുവനേശ്വർ∙ മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക വിട്ടുകിട്ടാൻ അസ്ഥികൂടവുമായി എത്തിയ ആൾക്ക് പണം നൽകി ഒഡിഷ ഗ്രാമീൺ ബാങ്ക്. കേന്ദുഛർ സ്വദേശി ജീത്തു മുണ്ടയ്ക്കാണ് സഹോദരി കൽറ മുണ്ടയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,000 രൂപ ഗ്രാമീൺ ബാങ്ക് വിട്ടു നൽകിയത്. തുക കിട്ടാൻ സഹോദരിയുടെ കുഴിമാടം തോണ്ടി അസ്ഥികൂടവുമായി ബാങ്കിലെത്തേണ്ടി വന്ന ജീത്തുവിന്റെ അവസ്ഥ വലിയ ജനരോഷത്തിനു കാരണമായിരുന്നു. മരിച്ചയാളുടെ പണം വിട്ടുകിട്ടാൻ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ജീത്തുവിനെ അറിയിച്ചെങ്കിലും അദ്ദേഹത്തിന് അതൊന്നും മനസ്സിലായില്ല. തുടർന്ന് സഹോദരിയുടെ അസ്ഥികൂടം തുണിയിൽ പൊതിഞ്ഞ് ബാങ്കിലേക്ക് കൊണ്ടുവരുകയായിരുന്നു.Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @bhaktatripathy എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


