test del 5 copy of del 3

‘കുളിച്ചിറങ്ങിയാൽ കൂടുതൽ വിയർത്തു കുളിക്കും; രാത്രി വൈദ്യുതി മുടങ്ങുന്നതോടെ പുഴുങ്ങുന്ന അവസ്ഥ’


പാലക്കാട് ∙ ‘വീടിനു ചുറ്റും മരങ്ങളുണ്ടെങ്കിലും ചൂടിന് ഒരു കുറവുമില്ല. കുളിച്ചിറങ്ങിയാൽ കൂടുതൽ വിയർത്തു കുളിക്കും. ഒരു മാസമായി പകലും രാത്രിയും വീടിനുള്ളിൽ കിടക്കാൻ പറ്റാത്ത അവസ്ഥയാണ്. ചൂടു കനത്തതു മുതൽ ഫാനിട്ടാലും ഒരു രക്ഷയുമില്ല. പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത അച്ഛൻ ഇപ്പോൾ വീടിന്റെ മുറ്റത്തു പായയിട്ടു പകലും രാത്രിയും അവിടെ കിടക്കുകയാണ്. രാത്രി വൈദ്യുതി മുടങ്ങുന്നതോടെ പുഴുങ്ങുന്ന അവസ്ഥയാണ്.’ ആനക്കല്ല് ആദിവാസി ഉന്നതിയിലെ സുകുമാരൻ ചൂടിനൊപ്പം വൈദ്യുതി കൂടി പണിമുടക്കുമ്പോഴുള്ള അവസ്ഥ പറയുന്നു.നെല്ലിന്റെ നീരൂറ്റി വേനൽ പാലക്കാട് ∙ കനത്ത ചൂടിൽ നെല്ലിനു കനത്ത തൂക്കക്കുറവ് സംഭവിക്കുന്നതിനാൽ കൃഷിക്കാർക്കു വൻനഷ്ടം.സപ്ലൈകോയ്ക്കു നൽകാനായി ചാക്കിലാക്കി വച്ചിരിക്കുന്ന നെല്ലിന്റെ തൂക്കം പതിവിലധികം കുറയുന്നതായി കർഷകർ പറയുന്നു. തുടർച്ചയായുള്ള ഉയർന്ന ചൂടാണു കാരണം.100 കിലോ നെല്ലിനു ശരാശരി 4–5 കിലോ വരെ തൂക്കക്കുറവു സംഭവിക്കുന്നുണ്ട്. നെല്ലെടുപ്പു വൈകുന്നതിന്റെ പ്രതിസന്ധി നേരിടുന്ന കർഷകർക്ക് ഈ ഇനത്തിനും വലിയ നഷ്ടം സംഭവിക്കുന്നു. ജില്ലയിൽ കൊയ്ത്തു കഴിഞ്ഞ് ആഴ്ചകളായെങ്കിലും പലയിടത്തും നെല്ലു സംഭരിച്ചിട്ടില്ല. കൊയ്തെടുത്ത നെല്ലു ചാക്കിലാക്കി വീട്ടു മുറ്റത്തും പറമ്പിലും മറ്റുമായി സൂക്ഷിച്ചിരിക്കുകയാണ്. ഈ നെല്ലു പിന്നീട് എടുക്കാൻ വരുമ്പോഴേക്കു തൂക്കത്തിൽ കുറവുണ്ടാകും.പാഡി പ്രൊക്യൂർമെന്റ് അസിസ്റ്റന്റിന് സൂര്യാതപമേറ്റു പാലക്കാട് ∙ കനത്ത ചൂട് ജില്ലയിലെ നെല്ലെടുപ്പു നടപടികളെയും ബാധിക്കുന്നു. നെന്മാറ അയിലൂരിൽ നെല്ലിന്റെ സംഭരണ സ്ലിപ് നൽകാൻ പോയ പാഡി പ്രൊക്യൂർമെന്റ് അസിസ്റ്റന്റ് പ്രസന്നയ്ക്കു സൂര്യാതപമേറ്റു.കഴുത്തിൽ പൊള്ളലേറ്റ ഇവർ ചികിത്സ തേടി. 3 ദിവസത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ഉയർന്ന ചൂടു കാരണം പകൽ 11 മുതൽ വൈകിട്ട് 3 വരെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്.


Source link

Back to top button