LATEST
‘ഹൈഡ്രൽ പ്രോജക്ടും നടത്താൻ നിങ്ങൾ സമ്മതിച്ചില്ല, നമ്മുടെ ഉൽപാദന വർദ്ധനവാണ് ഇനി രക്ഷ’

തിരുവനന്തപുരം: പീക്ക് സമയങ്ങളിൽ എസിയുടെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോഗം നിയന്ത്രിക്കണമെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ലോഡ് ഷെഡ്ഡിംഗിൽ തീരുമാനം വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ചതിച്ചതാണെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. നമ്മുടെ ഉൽപാദന വർദ്ധനവാണ് നമ്മുടെ രക്ഷ, പക്ഷേ ഒരു ഹൈഡ്രൽ പ്രോജക്ടും നടത്താൻ നിങ്ങൾ സമ്മതിക്കില്ലെന്നും മന്ത്രി വിമർശിച്ചു. ഹൈഡ്രൽ പ്രോജക്ടുകൾ ഓരോ കാരണങ്ങൾ പറഞ്ഞ് മുടക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Source link


