LATEST

റോഡിലെ ക്യാമറയും പൊലീസും നാളുകളായി ശരിക്കും പണിയെടുക്കുന്നുണ്ട്, വാഹന ഉടമകൾക്ക് ഇക്കാര്യം വ്യക്തമായത് ഇന്നലെ മുതൽ


കൊച്ചി: റോഡിലെ ക്യാമറകളും ട്രാഫിക് പൊലീസും മോട്ടോർ വാഹനവകുപ്പും കൃത്യമായി പണിയെടുക്കുന്നുണ്ട്. പക്ഷേ, അത് വാഹന ഉടമകൾ മാത്രം ഇതുവരെ അറിഞ്ഞില്ല. മോട്ടോർ വാഹനവകുപ്പും പൊലീസും ചേർന്ന് നടത്തുന്ന ‘അമ്നസ്​റ്റി സ്‌കീം 2026’ ഇചെലാൻ അദാലത്തിലെത്തിയപ്പോഴാണ് വാഹന ഉടമകളിൽ പലർക്കും ഇക്കാര്യം ബോദ്ധ്യപ്പെട്ടത്.പഴയ ട്രാഫിക് നിയമലംഘനങ്ങൾ 50 ശതമാനം ഇളവോടെ തീർപ്പാക്കാനുള്ള അവസരമായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. ചെറിയ പിഴയല്ലേ അടയ്ക്കേണ്ടതുള്ളൂ എന്ന് കരുതി എത്തിയവർക്ക് പഴയ നിയമലംഘങ്ങൾക്കുള്ള പിഴ മുഴുവൻ ഒടുക്കേണ്ടിവന്നു. അടയ്ക്കേണ്ട പിഴ എത്രയെന്ന് അറിയാൻ വാഹനത്തിന്റെ നമ്പർ കമ്പ്യൂട്ടറിൽ നൽകിയപ്പോഴാണ് പിഴകളുടെ വൻ ലിസ്റ്റ് പലർക്കും ലഭിച്ചത്. അറുപതുചെലാനുകൾവരെ ലഭിച്ചവരുണ്ടത്രേ. ഇതൊന്നും എനിക്കുള്ളതല്ല എന്ന തർക്കിച്ചവരെ ഫോട്ടാേയടക്കം കാണിച്ചതോടെ അവർക്ക് ഉത്തരംമുട്ടി. പിന്നീട് ഒന്നുംമിണ്ടാതെ പിഴയടച്ച് സ്ഥലംവിട്ടു.


Source link

Back to top button