test del 4 copy of del 3
ഞായറാഴ്ച ശുചിമുറിയിൽ തിരച്ചിൽ നടത്തി, പക്ഷേ കണ്ടെത്തിയില്ല; അതേയിടത്ത് ധന്യ; നാക്കിനടിയിൽ ടിഷ്യു പേപ്പർ

അടിമാലി (ഇടുക്കി) ∙ അവശനിലയിൽ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ച മാങ്കുളം പഞ്ചായത്തംഗം ധന്യ ഗണേശന്റെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ടിഷ്യു പേപ്പർ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു 2 മണിക്കൂറിനു ശേഷം ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ വൈകിട്ടോടെ സംസാരിക്കാൻ തുടങ്ങിയെങ്കിലും പരസ്പരവിരുദ്ധമായാണു കാര്യങ്ങൾ പറയുന്നത്. ഇന്ന് ധന്യയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. 22 മുതലാണു ധന്യയെ കാണാതായത്. മൂന്നാർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഇടുക്കിയിൽനിന്നു പൊലീസ് നായയെ എത്തിച്ചാണു പരിശോധിച്ചത്. ശുചിമുറിയിൽ നിലത്തു വീണുകിടക്കുന്ന നിലയിലാണു കണ്ടെത്തിയത്. മൂന്നാർ എസ്എച്ച്ഒ ജെ.ബിനോദ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് എന്നിവരുടെ നേതൃത്വത്തിൽ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നു സൂപ്രണ്ട് ഡോ. സുനിൽ എ.കുമാർ പറഞ്ഞു. ആഹാരം കഴിച്ചു തുടങ്ങിയതായും ഡോക്ടർമാർ പറഞ്ഞു.
Source link


