NATIIONAL
കോലിയുടെ പിന്നാലെ കൂടിയിട്ടും രക്ഷയില്ല, ഓട്ടോഗ്രാഫ് കിട്ടാത്ത സങ്കടത്തിൽ ബാറ്റു വലിച്ചെറിഞ്ഞു, പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകൻ– വിഡിയോ

ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് ലഭിക്കാത്ത സങ്കടത്തിൽ ബാറ്റു വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകൻ. വിരാട് കോലി നടന്നു പോകുന്നതിനിടെയാണ് ഓട്ടോഗ്രാഫിനു വേണ്ടി ബാറ്റുമായി കുട്ടി പിന്നാലെ കൂടിയത്. എന്നാൽ വേഗത്തിൽ നടന്നുപോയ കോലി കുട്ടിയെ ശ്രദ്ധിച്ചില്ല. ഹോട്ടല്‍ ജീവനക്കാരും കുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ആര്‍സിബിക്ക് വമ്പൻ വിജയംടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് ഹോം ഗ്രൗണ്ടിൽ 75 റൺസിനു പുറത്തായി. പവർപ്ലേയിൽ ആര്‍സിബി പേസർമാരായ ഭുവനേശ്വർ കുമാറും ജോഷ് ഹെയ്സൽവുഡും തകർത്തെറിഞ്ഞതോടെ 3.5 ഓവറിൽ എട്ട് റൺസെടുക്കുന്നതിനിടെ ഡൽഹിയുടെ ആറു വിക്കറ്റുകൾ വീണു. ഇരു പേസർമാരും മൂന്നു വീതം വിക്കറ്റുകൾ പങ്കിട്ടെടുക്കുകയായിരുന്നു. സലിൽ പരാഖ് (പൂജ്യം), കെ.എൽ. രാഹുൽ (ഒന്ന്), നിതീഷ് റാണ (ഒന്ന്), സമീർ റിസ്‍വി (പൂജ്യം), ട്രിസ്റ്റൻ സ്റ്റബ്സ് (അഞ്ച്), ക്യാപ്റ്റൻ അക്ഷർ പട്ടേൽ (പൂജ്യം) എന്നിവരാണ് ആദ്യ ആറോവറുകളിൽ പുറത്തായ ഡൽഹി ബാറ്റര്‍മാർ.
Source link


