CINEMA

‘എന്റെ ചെവി അടിച്ചുപോയി, അപ്പയുടെ വായ അടയ്‌ക്ക്’; ബേസിലിന്റെ പാട്ട് സഹിക്കാനാവാതെ മകൾ, വീഡിയോ വൈറൽ


മലയാളികളുടെ പ്രിയങ്കരനായ താരമാണ് ബേസിൽ ജോസഫ്. സംവിധായകൻ നടൻ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രേക്ഷകരുടെ ഇഷ്‌ടം പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്നാണ് ബേസിലിന്റെ ജന്മദിനം. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും സഹോദരി ഷിൻസി ജോബിയും പങ്കുവച്ച ചിത്രങ്ങളും വീഡിയകോളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നിമിഷങ്ങൾക്കകം ലക്ഷക്കണക്കിനുപേരാണ് പോസ്റ്റ് കണ്ടത്. നിരവധി കമന്റുകളും വന്നിട്ടുണ്ട്. മകൾക്ക് വേണ്ടി ടൈറ്റാനിക്കിലെ പാട്ട് ഉറക്കെ പാടുന്ന ബേസിലിന്റെ വീഡിയോ ആണ് എലിസബത്ത് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സമീപത്തിരുന്ന് പാട്ട് കേൾക്കുന്ന മകൾ ഹോപ്പിനെയും കാണാം. ‘അപ്പേടെ പാട്ട് കേട്ട് ചെവി അടിച്ചുപോയി, ചെവി മാറ്റാം’ എന്നാണ് ഹോപ്പ് എലിസബത്തിനോട് പറയുന്നത്. അപ്പയുടെ വായ അടച്ചുവയ്ക്കുന്നതല്ലേ കുറച്ചുകൂടി നല്ലതെന്ന് ചോദിക്കുമ്പോൾ അതേ എന്ന അർത്ഥത്തിൽ ഹോപ്പ് മൂളുന്നുമുണ്ട്. ഹോപ്പ് പറയുന്നത് കേട്ട് ബേസിൽ ചിരിക്കുന്നതും വീഡിയോയിൽ കാണാം.


Source link

Back to top button