CINEMA

ഹിന്ദി അത്ര വശമില്ലെന്ന് തുറന്ന് പറഞ്ഞു, ​പിന്നാലെ ട്രോളുകളും വിമർശനവും; സായ് പല്ലവിക്കെതിരെ സൈബർ ആക്രമണം


നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് സായ് പല്ലവി. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. ആമീർഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ‘ഏക് ദിൻ’ ആണ് സായി പല്ലവിയുടേതായി റിലീസിനൊരുങ്ങുന്നത്. മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഇപ്പോഴിതാ മുംബയ്‌യിൽ സംഘടിപ്പിച്ച ചിത്രത്തിന്റെ പ്രമോഷനിടെ ഹിന്ദി സംസാരിക്കാൻ തനിക്ക് പ്രയാസമുണ്ടെന്ന് താരം പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചടങ്ങിൽ അതിഥികളെയും മാദ്ധ്യമങ്ങളെയും ഹിന്ദിയിൽ അഭിസംബോധന ചെയ്യാൻ ശ്രമിച്ച നടി, തനിക്ക് ഹിന്ദി അത്ര വശമില്ലെന്ന് തുറന്നു സമ്മതിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ താരത്തിനെതിരെ ട്രോളുകൾ ആരംഭിക്കുകയായിരുന്നു. നടിയുടെ ഹിന്ദി പരിജ്ഞാനത്തെക്കുറിച്ച് പലരും വിമർശിച്ചു. വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിലെ നടിയുടെ കാസ്റ്റിംഗിനെ ചോദ്യം ചെയ്തും ഒരു വിഭാഗം ആളുകൾ രംഗത്തെത്തി.


Source link

Back to top button