test del 3
ഇറാൻ യുദ്ധം തിരിച്ചടി, അമോണിയം, ഹീലിയം ഇറക്കുമതി നിലച്ചു; മരുന്നു നിർമാണം പ്രതിസന്ധിയിൽ

ന്യൂഡൽഹി∙ പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ അമോണിയം, ഹീലിയം എന്നീ വാതകങ്ങളുടെ ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് മരുന്നു നിർമാണത്തിലും എംആർഐ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും പ്രതിസന്ധി. ഹീലിയം, അമോണിയം എന്നിവയ്ക്കായി നിലവിൽ ഇന്ത്യ പൂർണമായും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധം ഇറക്കുമതി പൂർണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ എംആർഐ മെഷീനുകളിൽ ഭൂരിഭാഗവും പഴയ സാങ്കേതിക വിദ്യയിലുള്ളവയാണ്. ഇവയ്ക്ക് പ്രതിവർഷം 600 ലീറ്റർ വരെ ഹീലിയം റീഫിൽ ചെയ്യേണ്ടി വരും.
Source link


