test del 4 copy of del 3
യുഎസ് താവളങ്ങള്‍ ഇറാൻ നിരീക്ഷിച്ചത് ചൈനീസ് ഉപഗ്രഹം വഴി; നിഷേധിച്ച് ചൈന, പ്രതികരിക്കാതെ യുഎസ്

കയ്റോ ∙ യുദ്ധത്തിനിടെ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ ആക്രമിക്കാൻ ഇറാനു സഹായമായതു ചൈനയുടെ ചാര ഉപഗ്രഹമെന്ന് റിപ്പോർട്ട്. ചൈന നിഷേധിച്ചു. 2024 ലാണ് ഇറാൻ രഹസ്യമായി ചൈനയുടെ ചാരഉപഗ്രഹം സ്വന്തമാക്കിയതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. മാർച്ച് 14 നു വ്യോമത്താവളത്തിനുനേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ യുഎസ് പോർവിമാനങ്ങൾ തകരുകയും ചെയ്തു. ജോർദാനിലെ മുവഫാഖ് വ്യോമത്താവളവും ബഹ്റൈനിലെ നാവികത്താവളവും ഇറാഖിലെ ഇർബിൽ വിമാനത്താവളവും ഇറാൻ ആക്രമിക്കും മുൻപ് ഉപഗ്രഹ നിരീക്ഷത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വാർത്ത സത്യവിരുദ്ധമാണെന്നു ചൈനയുടെ വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു. യുഎസ് പ്രതികരിച്ചിട്ടില്ല.
Source link


