CINEMA
‘ആ മര്യാദ ഉണ്ണി മുകുന്ദൻ കാണിച്ചില്ല, അത് അയാളുടെ വിവരക്കേടാണ്’; വെളിപ്പെടുത്തി പി ശ്രീകുമാർ

മലയാള സിനിമയിൽ തന്റെതായ ഇടം കണ്ടത്തിയ വ്യക്തിയാണ് നടനും തിരക്കഥാകൃത്തും സംവിധായനുമായ പി ശ്രീകുമാർ. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദനിൽ നിന്നുണ്ടായ ഒരു മോശം പ്രവൃത്തിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീകുമാർ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ വർഷങ്ങൾക്ക് മുൻപ് എഴുതിയ ‘കർണൻ’ എന്ന തിരക്കഥ ഉണ്ണി മുകുന്ദൻ അയച്ച് കൊടുക്കാൻ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ‘അന്ന് ഉണ്ണിമുകുന്ദൻ തിരക്കഥ കൊടുത്തയക്കണമെന്ന് ആവശ്യപ്പെട്ടത് എനിക്ക് ദുഃഖം ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്തിനാണ് ഞാൻ ദുഃഖിക്കുന്നത്? അത് അയാളുടെ വിവരക്കേടാണ്. പിന്നെ അനാദരവ് തോന്നും. എന്നേക്കാൾ എത്രയോ ശേഷം സിനിമയിലേക്ക് വന്ന ആളാണ്. ഞാൻ 1966ൽ വന്നയാളാണ്. അയാൾ എപ്പോഴാണ് വന്നത്. വളരെയധികം വ്യത്യാസം ഉണ്ട് ഞങ്ങൾ തമ്മിൽ. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചവരാണ്. വളരെ കാര്യമായി നടന്ന ആളാണ്. വിജയരാഘവൻ വിളിച്ചുപറഞ്ഞത് കൊണ്ടാണ് ഞാൻ കഥ വായിച്ചുകേൾപ്പിക്കാമെന്ന് സമ്മതിച്ചത്.
Source link


