test del 4 copy of del 3

കോവിഡിൽ ഭർത്താവിന് ജോലി പോയി; ചിപ്സിൽ ‘ജീവിതം’ കണ്ടെത്തി ഭാര്യ, ‘ലൈവ്’ ആയപ്പോൾ മാസവരുമാനം 9 ലക്ഷം


ലൈവ് ചിപ്സ്, ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് ശുഭയുടെ സംരംഭം. ഏത്തയ്ക്ക, കപ്പ, ഉരുളക്കിഴങ്ങ് തുടങ്ങിയ ചിപ്സ് ഇനങ്ങൾ ലൈവ് ആയി ചൂടോടെ ചെയ്തുകൊടുക്കും. ഒപ്പം പക്കാവട, മിക്സ്ചർ, പപ്പടവട തുടങ്ങിയവയും നിർമിച്ചു വിൽക്കുന്നു. ഒരു സാധാരണ ചിപ്സ് സ്ഥാപനത്തിൽനിന്ന് ഏറെ വ്യത്യസ്തതകൾ പുലർത്തുന്നതാണ് മാവേലിക്കര പതിയൂരിലെ ശുഭ സുനിലിന്‍റെ മഹാരാജാ ലൈവ് ചിപ്സ്. എന്തുകൊണ്ട് ബിസിനസ് എന്ന ചോദ്യമായിരിക്കും ഏറെ ഉചിതം. അതൊരു കഥയാണ്. എറണാകുളത്തെ സ്വകാര്യകമ്പനിയിൽ ആയിരുന്നു ഭർത്താവ് സുനിൽകുമാറിനു ജോലി. കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ടു. ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതായി. മറ്റു കടകളെല്ലാം അടച്ചപ്പോഴും ഭക്ഷ്യ/ മരുന്നുകടകൾ തുറന്നു പ്രവർത്തിച്ചു. ഈ തിരിച്ചറിവിലാണ് ചിപ്സ് നിർമിച്ചു വിൽക്കുന്ന ഒരു ലഘുസംരംഭം വീട്ടിൽ തുടങ്ങിയത്. ഭർത്താവിന് ഒരു വരുമാനമാർഗം എന്നതായിരുന്നു ലക്ഷ്യം. ചിപ്സ് നിർമിച്ച് കടകളിൽ വിൽക്കുക, ചോദിച്ചുവരുന്നവർക്കു നൽകുക എന്നതായിരുന്നു പ്രവർത്തനരീതി.പക്ഷേ, ഏറെ താമസിയാതെ കച്ചവടം പൂട്ടേണ്ടിവന്നു. നല്ല ഗുണനിലവാരം ഉറപ്പാക്കി ആരോഗ്യകരമായി ചെയ്തതിനാൽ ഉൽപന്നങ്ങൾക്കു വില കൂടുതലായിരുന്നു. ആ വിലയ്ക്ക് കച്ചവടക്കാർ വാങ്ങി വിൽക്കാൻ തയാറായില്ല. വില കുറച്ചു വിൽക്കാൻ ഞങ്ങൾക്കു കഴിയുമായിരുന്നില്ല. വീട്ടിൽ തുടങ്ങിയ ബിസിനസ് പരാജയപ്പെട്ടെങ്കിലും ശുഭ പിന്തിരിഞ്ഞില്ല. പകരം ബിസിനസിന്റെ രീതിതന്നെ ഒന്നു മാറ്റിപ്പിടിച്ചു. അതോടെ സംരംഭം വൻ ഹിറ്റായി. 


Source link

Back to top button