CINEMA
വ്യവസായ രംഗത്ത് തളർച്ച രൂക്ഷം

ഇന്ധന പ്രതിസന്ധി തിരിച്ചടികൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം സൃഷ്ടിച്ച ഇന്ധന പ്രതിസന്ധിയിൽ രാജ്യത്തെ വ്യാവസായിക ഉത്പാദന മേഖലയ്ക്ക് അടിതെറ്റുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തെ നേരിടാൻ ഇറാൻ ഹോർമുസ് ഇടനാഴി അടച്ചതും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തടസപ്പെട്ടതുമാണ് വ്യവസായ ഉത്പാദനത്തെ ബാധിച്ചത്. മാർച്ചിൽ എട്ട് പ്രധാന വ്യവസായ മേഖലകളിലെ ഉത്പാദനത്തിൽ 0.4 ശതമാനം ഇടിവുണ്ടായി. ഫെബ്രുവരിയിൽ ഈ മേഖലകളിൽ 2.8 ശതമാനം ഉത്പാദന വളർച്ചയുണ്ടായിരുന്നു.പ്രധാന വ്യാവസായിക ഉത്പാദന മേഖലയിലെ രണ്ട് വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന പ്രകടനമാണിത്. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലായ വ്യവസായ മേഖലകളെ യുദ്ധം പ്രതികൂലമായി ബാധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൽക്കരി, ക്രൂഡോയിൽ, രാസവളം, വൈദ്യുതി മേഖലകളിലെ ഉത്പാദന തളർച്ച ഇക്കാലയളവിൽ രൂക്ഷമായി. സ്റ്റീൽ, പ്രകൃതി വാതക മേഖലകളിൽ ഉത്പാദന വളർച്ച ദൃശ്യമായി.കൽക്കരി ഉത്പാദനത്തിൽ കഴിഞ്ഞ മാസം നാല് ശതമാനം ഇടിവുണ്ടായി. ക്രൂഡോയിൽ 5.7 ശതമാനവും വൈദ്യുതി 0.5 ശതമാനവും ഉത്പാദന ഇടിവ് നേരിട്ടു. രാജ്യത്തെ മൊത്തം വ്യവസായ ഉത്പാദന സൂചിക കണക്കാക്കുന്നതിൽ 40 ശതമാനം വിഹിതം ഈ എട്ട് മേഖലകൾക്കായാണ്.
Source link


