test del 1

കാംബ്ലിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് ഭാര്യ ആൻഡ്രിയ

മുംബയ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെആരോഗ്യനില അതീവ ഗുരുതരമാണെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യാക്തമാക്കി ഭാര്യ ആൻഡ്രിയ ഹെവിറ്റ്. കാംബ്ലിക്ക് പക്ഷാഘാതത്തിന് സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകളും ആൻഡ്രിയ തള്ളി. നിലവിൽ അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നാണ് ആൻഡ്രിയ വ്യക്തമാക്കുന്നത്.

താരം ഓർമ്മക്കുറവ് ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും, തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ പക്ഷാഘാതത്തിന് സാദ്ധ്യതയുണ്ടെന്നുമായിരുന്നു ചില ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആരാധകരും ആശങ്കയിലായി.

കാംബ്ലിക്ക് മുൻപ് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ ജീവന് ഭീഷണി ഉയർത്തുന്ന തരത്തിൽ രോഗബാധകളില്ലെന്നാണ് കുടുംബം സ്ഥിരീകരിക്കുന്നത്. രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, തുടങ്ങിയവ പക്ഷാഘാതത്തിലേക്ക് നയിക്കാമെങ്കിലും കാംബ്ലിയുടെ കാര്യത്തിൽ അത്തരം മെഡിക്കൽ റിപ്പോർട്ടുകളൊന്നും നിലവിലില്ല.

പ്രമുഖരായ വ്യക്തികളുടെ ആരോഗ്യത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് കുടുംബാംഗങ്ങളെയും ആരാധകരെയും മാനസികമായി തളർത്തുമെന്ന് ആൻഡ്രിയയുടെ പ്രതികരണം ഓർമ്മിപ്പിച്ചു. താരം സുഖമായിരിക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ വലിയ ആശ്വാസത്തിലാണ് ക്രിക്കറ്റ് ലോകം.


Source link

Back to top button