LATEST

വിദ്യാർത്ഥികളെ മർദ്ദിച്ചിട്ടില്ലെന്ന് പൊലീസ്, മുഖ്യമന്ത്രിക്ക് പരാതി നൽകി ബന്ധുക്കൾ


പൊലീസ് ജീപ്പ് തങ്ങളുടെ ബൈക്കിൽ ഇടിപ്പിച്ചെന്നും ഡിവൈഡറിനോട് ചേർത്ത് ബൈക്ക് ഞെരുക്കിയെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം.പരിക്കേറ്റ തങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് കൂട്ടാക്കിയില്ലെന്നും ബന്ധുക്കൾ എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചതെന്നും ചികിത്സയിലുള്ള വണ്ടാനം സ്വദേശികളായ ആഷിക്ക് (18), തൗഫീക്ക് ( 18) എന്നിവർ പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇവരുടെ ബന്ധുക്കൾ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.പൊലീസ് പറയുന്നത് : അമ്പലപ്പുഴയിൽ യുവാവിനെ മർദ്ദിച്ച കേസിലെ പ്രതികളെ പിടികൂടാൻ നിൽക്കുമ്പോഴാണ് മർദ്ദനമേറ്റെന്നു പറയുന്ന വിദ്യാർത്ഥികൾ ബൈക്കിലെത്തിയത്. കൈ കാണിച്ചിട്ടും ബൈക്ക് നിറുത്താതെ പോയതിനാൽ ജീപ്പിൽ പിന്നാലെ എത്തി തോട്ടപ്പള്ളി ഭാഗത്തുവച്ച് പിടികൂടി. മർദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.


Source link

Back to top button