test del 3
വേനൽക്കാലം: സൂക്ഷിക്കാം പാമ്പുകളുടെ വരവിനെ; തിരിച്ചറിയൽ പ്രധാനം

തിരിച്ചറിയൽ പ്രധാനം ഇന്നലെ തൃശൂർ ജില്ലയിലെ മറ്റത്തൂരിലുണ്ടായ ദാരുണസംഭവത്തിൽ 2 കുട്ടികളെയും ‘ഗ്യാസ്ട്രൈറ്റിസ്’ ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഡോക്ടർമാരുടെ പരിശോധനയിൽ ഇതു പാമ്പുകടിച്ചതാണെന്നു തിരിച്ചറിഞ്ഞു. ഒരു കുട്ടി മരിക്കുകയും മറ്റൊരാൾ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയും ചെയ്യുന്നു.ഇതിൽ വെള്ളിക്കെട്ടന്റെ കടി പലപ്പോഴും ‘ഓക്കൾട്ട് ബൈറ്റ്’ എന്ന സ്വഭാവത്തിലുള്ളതായതിനാൻ തിരിച്ചറിയാൻ പ്രയാസമാണ്. ഇവ കടിച്ചാൽ കടിയേറ്റ സ്ഥലത്ത് വലിയ ലക്ഷണങ്ങൾ ഉണ്ടാകില്ല. അതിനാൽ പലപ്പോഴും കടിയേറ്റത് അറിയുകയുമില്ല. വിഷമേറ്റാൽ ചില സമയം വയറുവേദന, ഛർദി പോലുള്ള ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടാകുക. സ്വാഭാവികമായും ഇത് വായുസംബന്ധ രോഗമായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.ഡോ.എസ്.എൽ.അഖിൽ (തൃശൂർ ഗവ. മെഡിക്കൽ കോളജ് എമർജൻസി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ )
Source link


