test del 3

പലരും നാട്ടിലേക്കു പോയത് കോൺട്രാക്ടർമാരോട് പോലും പറയാതെ; ജോലിക്കാരുടെ ക്ഷാമം രൂക്ഷം, ഹോട്ടലുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ


എടപ്പാൾ ∙ അയൽ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും പാചകവാതക ക്ഷാമവും കാരണം അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങിയതോടെ നിർമാണ–ഹോട്ടൽ മേഖലകളിൽ ജോലിക്കാരുടെ ക്ഷാമം രൂക്ഷമായി. നിർമാണ മേഖലയിലും ഹോട്ടൽ മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലായും ജോലിചെയ്തു വരുന്നത്. എസ്ഐആർ അടക്കമുള്ള ആശങ്കകൾ നിലനിൽക്കുന്നതിനാൽ വോട്ടുചെയ്യാനായി ഭൂരിപക്ഷം തൊഴിലാളികളും കൂട്ടത്തോടെ നാട്ടിലേക്കു തിരിച്ചതാണ് പ്രതിസന്ധിക്കു കാരണമായത്. ഇതിനാൽ കോൺട്രാക്ടർമാരോട് പറയുകപോലും ചെയ്യാതെയാണ് പലരും കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലേക്കു പോയത്. അസമിൽ കേരളത്തോടൊപ്പം കഴിഞ്ഞ 9ന് ആയിരുന്നു തിരഞ്ഞെടുപ്പ്. ഇതിനു പോയവർ തിരിച്ചെത്തിയിട്ടില്ല. ബംഗാളിലും തമിഴ്നാട്ടിലും 23ന് ആണ് തിരഞ്ഞെടുപ്പ്. ഇതര സംസ്ഥാനക്കാർ മടങ്ങിയത് ഹോട്ടൽ മേഖലയിൽ വൻ തിരിച്ചടിയായിട്ടുണ്ട്. ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നത് മുതൽ ശുചീകരണ ജോലികൾ വരെ ചെയ്യുന്നത് ഭൂരിഭാഗവും ഇതര സംസ്ഥാനക്കാരാണ്. ഇവർ കൂട്ടത്തോടെ മടങ്ങിയതോടെ പല ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഉടമകൾ പറയുന്നു. ഇതിനു പുറമേ പാചകവാതക ലഭ്യത കുറഞ്ഞതും ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇരട്ടി വിലനൽകി കരിഞ്ചന്തയിൽ സിലിണ്ടറുകൾ വാങ്ങിയാണ് പലരും കടകൾ നടത്തിക്കൊണ്ടുപോകുന്നത്.


Source link

Back to top button