test del 5 copy of del 3
മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ നിന്നു ഫയലുകളുമായി ഇറങ്ങുന്ന ഈ സ്ത്രീ ആരാണ്?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിസുരക്ഷയുള്ള കാറിൽ നിന്നിറങ്ങുന്ന സ്ത്രീ ആരാണ്? മുൻസീറ്റിൽ ഡ്രൈവർക്കൊപ്പം പ്രധാനമന്ത്രി ഇരിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥൻ പിന്നിലെ വാതിൽ തുറന്ന് ഇറക്കുന്ന ഇവരാണ് നിധി തിവാരി. പ്രധാനമന്ത്രിയുടെ സ്വന്തം ലോക്സഭാ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിക്കടുത്തുള്ള മഹമൂർഗഞ്ചാണു നിധി തിവാരിയുടെ സ്വന്തം നാട്. 2014ൽ നരേന്ദ്ര മോദി ആദ്യമായി വാരാണസിയിൽനിന്നു ജനവിധി തേടുമ്പോൾ മുതൽ ഈ ബന്ധം തുടങ്ങുന്നു. സിവിൽ സർവീസിൽ എത്തുന്നതിനു മുൻപു വാരാണസിയിൽ കൊമേഴ്‌സ്യൽ ടാക്‌സ് വിഭാഗത്തിൽ അസിസ്റ്റന്റ് കമ്മിഷണറായി ജോലി ചെയ്തിരുന്ന അവർ, ഇന്ന് അതേ മണ്ഡലത്തിലെ എംപി കൂടിയായ പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തയായ പ്രൈവറ്റ് സെക്രട്ടറിയാണ്.
Source link


