test del 5 copy of del 3
ബൈക്ക് വാങ്ങിയ ശേഷം ‘തേച്ചു’, പണം തിരികെ ചോദിച്ചു; ജിൻസിനെ കുത്തിയത് പെൺസുഹൃത്തിന് ഒപ്പമെത്തിയവർ

ചെറുതോണി ∙ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചെറുതോണിയിൽ യുവാവിനു കുത്തേറ്റു. ഭൂമിയാംകുളം സ്വദേശി കണിയാംകുന്നേൽ ജിൻസിന് (21) ആണ് കുത്തേറ്റത്. നിസ്സാര പരുക്കേറ്റ ജിൻസ് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ചെറുതോണി പുതിയ പാലത്തിനു സമീപം ഗാന്ധി നഗറിലേക്ക് തിരിയുന്ന ജംക്‌ഷനിലാണ് സംഭവം. ബൈക്ക് വാങ്ങുന്നതിന്, മുൻ പെൺസുഹൃത്ത് നൽകിയ 50,000 രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ബൈക്ക് വാങ്ങി തേച്ചു
ജിൻസും പെൺസുഹൃത്തും എറണാകുളത്ത് ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. ഇരുവർക്കും സഞ്ചരിക്കാൻ ബൈക്ക് വാങ്ങുന്നതിനായി പണം നൽകിയത് പെൺസുഹൃത്താണ്. എന്നാൽ പിന്നീട് ജിൻസ് ഇവരുമായി അകന്ന് മറ്റൊരു പെൺകുട്ടിയോട് അടുപ്പം കാണിച്ചു. ഇതോടെ താൻ പണം നൽകി വാങ്ങിയ ബൈക്ക് തിരികെ നൽകണമെന്ന് പെൺസുഹൃത്ത് പലതവണ ആവശ്യപ്പെട്ടെങ്കിലും ജിൻസ് വഴങ്ങിയില്ല.തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ പെൺസുഹൃത്തിനോടൊപ്പം എത്തിയവർ ജിൻസിനെ കുത്തി പരുക്കേൽപിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാറിൽ കടന്ന ഇവരെ ഇടുക്കി പൊലീസ് എറണാകുളത്തു നിന്നാണ് പിടികൂടിയത്.
Source link


