test del 4 copy of del 3
‘അവർ ആവശ്യപ്പെടുന്നത് 20,000 രൂപ; അത് അത്യാഗ്രഹമല്ല, അവകാശം’: നോയിഡയിലെ തൊഴിലാളി സമരത്തെ പിന്തുണച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ വേതന വർധനവ് ആവശ്യപ്പെട്ട് നോയിഡയിൽ നടന്ന തൊഴിലാളി സമരത്തെ പിന്തുണച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ തൊഴിലാളികളുടെ അവസാനത്തെ നിലവിളിയാണു തിങ്കളാഴ്ച നോയിഡയിൽ നടന്നതെന്നു രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന മോദി സർക്കാരിനെ വിമർശിച്ചും തൊഴിലാളികളെ പിന്തുണച്ചും രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിപ്പ് പങ്കുവച്ചു. ‘‘നോയിഡയിലെ ഒരു തൊഴിലാളിക്ക് പ്രതിമാസം 12,000 രൂപയാണു ശമ്പളം. അതിൽ വാടക ഇനത്തിൽ നാലായിരം മുതൽ ഏഴായിരം വരെ ചിലവാകും. വർഷത്തിൽ 300 രൂപയുടെ ശമ്പള വർധനവ് മാത്രമാണ് ലഭിക്കുന്നത്. വീട്ടുടമ വാടക ഇനത്തിൽ വർഷം 500 രൂപ വർധിപ്പിക്കും. യുദ്ധത്തിൽ പങ്കില്ലാത്ത, പരാതികളില്ലാതെ നിശബ്ദമായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് ബാക്കിയായി ലഭിക്കുന്നത് സമ്മർദവും അടിച്ചമർത്തലും മാത്രമാണ്’’ – രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
Source link


