test del 5 copy of del 3

ബിഹാറിന് പുതിയ മുഖ്യമന്ത്രി, പശ്ചിമേഷ്യൻ സംഘർഷത്തിൽ ആദ്യമായി പ്രതികരിച്ച് ഷി ചിൻപിങ്– പ്രധാനവാർത്തകൾ


ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി രണ്ട് കൂറ്റൻ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയതും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ആദ്യപ്രതികരണമറിയിച്ചതും ഇന്ന് വലിയ വാർത്താപ്രാധാന്യം നേടി. ബിഹാറിൽ ബിജെപി നേതാവ് സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം വന്നതും മുഖ്യവാർത്തകളിൽ ഇടം പിടിച്ചു. അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ. കോഴിക്കോട് ചെലവൂരിനു സമീപം മൂഴിക്കലിൽ പതിനാറുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ബന്ധുവായ ഇരുപതുകാരൻ ജീവനൊടുക്കിയ നിലയിൽ. ഇരുനില വീട്ടിലെ രണ്ടു മുറികളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച യുവാവിന്റെ മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നുവെന്നത് സംഭവത്തിലെ പിന്നിലെ ദുരൂഹത വർധിപ്പിച്ചു. ചേവായൂർ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രിയാകും. ഇതാദ്യമായാണ് ബിജെപിക്ക് സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ടാവുന്നത്. സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ നാളെ നടന്നേക്കുമെന്നാണു വിവരം. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ജനതാദൾ നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചു. ലോക്ഭവനിലെത്തി ഗവര്‍ണർ സയ്യിദ് അത്താ ഹസ്നൈനു നിതീഷ് രാജിക്കത്ത് നൽകി.


Source link

Back to top button