NATIIONAL

‘അരങ്ങേറ്റത്തിൽ നാലോ അഞ്ചോ വിക്കറ്റ് നേടുമെന്ന് ഞാൻ എഴുതിവച്ചിരുന്നു, വൈഭവിനെ ആദ്യ പന്തിൽ തന്നെ എറിഞ്ഞ് വീഴ്ത്തുമെന്നും’


ഹൈദരാബാദ് ∙യുവതാരങ്ങളുടെ കരുത്തിൽ മദിച്ചെത്തിയ രാജസ്ഥാനെ തളയ്ക്കാൻ രണ്ട് യുവ പേസർമാരെയാണ് ഹൈദരാബാദ് നിയോഗിച്ചത്. ഐപിഎൽ കന്നിയങ്കത്തിനിറങ്ങിയ പ്രഫുൽ ഹിൻഗെയും സാകിബ് ഹുസൈനും ആ ദൗത്യം ഭംഗിയാക്കിയപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 57 റൺസിന്റെ ആവേശ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ്, ക്യാപ്റ്റൻ ഇഷാൻ കിഷന്റെ (44 പന്തിൽ 91) വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടി. ∙ എറിഞ്ഞിട്ട് ഹൈദരാബാദ് ഫുട്ബോൾ സ്കോർ കാർഡിനെ അനുസ്മരിപ്പിക്കും വിധമാണ് രാജസ്ഥാൻ ബാറ്റിങ് തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ 3 വിക്കറ്റ് വീഴ്ത്തിയ പ്രഫുൽ രാജസ്ഥാനെ വിറപ്പിച്ചു. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ഗോൾഡൻ ഡക്കായപ്പോൾ ധ്രുവ് ജുറേൽ (0), ലുവാൻ ഡ്രെ പ്രിട്ടോറിയസ് (0) എന്നിവർക്ക് രണ്ടു പന്തുകൾ മാത്രമാണ് ആയുസ്സുണ്ടായത്. ഐപിഎൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ 3 വിക്കറ്റ് നേടുന്ന ആദ്യ ബോളറാണ് പ്രഫുൽ. അ‌‌‌ടുത്ത ഓവറിൽ യശസ്വി ജയ്സ്വാളിനെ (1) സാകിബും വീഴ്ത്തിയതോടെ രാജസ്ഥാൻ കൂടുതൽ പ്രതിസന്ധിയിലായി. ∙ വിസ്മയിപ്പിച്ച് ഹിൻഗെയും ഹുസൈനും


Source link

Back to top button