CINEMA

ഗായിക അല്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു,​ സംഗീതം കഴിഞ്ഞാൽ ആശ ഭോസ്‌ലെ ഏറെ ഇഷ്ടപ്പെട്ടിരുന്നത്


മുംബയ്: ഇന്ത്യൻ സംഗീരംഗത്തെ ഇതിഹാസ ഗായിക ആശ ഭോസ്‌ലെ 92ാം വയസിൽ വിടവാങ്ങുമ്പോൾ അവർ അവശേഷിപ്പിച്ച് പോയത് ഒരുപിടി മധുര ഗാനങ്ങൾ മാത്രമല്ല,​ നാവിനും മനസിനും രുചിയേകിയ ഒട്ടേറ വിഭവങ്ങൾ കൂടിയായിരുന്നു. സംഗീതം കഴിഞ്ഞാൽ അതോ സംഗീതത്തിനൊപ്പമോ ആശ ഭോസ്‌ലെയുടെ ഇഷ്ട മേഖലയായിരുന്നു പാചകം. ‘ഒരു ഗായിക ആയിരുന്നില്ലെങ്കിൽ ഞാൻ ഒരു കുക്കാകുമായിരുന്നു’ മെലഡികളുടെ രാജ്ഞി ഒരിക്കൽ പറഞ്ഞു. ആശാജിയുടെ വീട്ടിൽ ആരെങ്കിലും പോയാൽ ഒരു കാര്യം ഉറപ്പായിരുന്നു. അവർക്ക് നല്ല ഭക്ഷണം ലഭിക്കും. ഭാഗ്യമുണ്ടെങ്കിൽ ചെമ്മീൻ കറിയോ,​ ചിക്കൻ ബിരിയാണിയോ ലഭിക്കും. വ്യത്യസ്ത തരം ഭക്ഷണം ഇഷ്ടപ്പെട്ടിരുന്ന ആശാ ഭോ‌സ്‌ലെക്ക് പാചക പരീക്ഷണങ്ങൾ നടത്തുന്നതും ഇഷ്ടമായിരുന്നു. ചെറുപ്പം മുതഷൽക്കുതന്നെ പാൽ കൊണ്ടുള്ള വിഭവമായ മലായി അവർക്ക് എന്നും ഒരു ബലഹീനത ആയിരുന്നു. ഭർത്താവായ അന്തരിച്ച സംഗീത സംവിധായകൻ ആർ.ഡി. ബർമ്മന് ബിരിയാണിയും കീമയുമായിരുന്നു (ചിക്കൻ,​ മട്ടൺ കറി)​ ഇഷ്ടം . അതിനാൽ തന്നെ ഇവ രണ്ടും പാചകം ചെയ്യാനായിരുന്നു ആശ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ആശാ ഭോസ്‌ലെയുടെ ഹൃദയവും അടുക്കളയും ഫ്രിഡ്ജും എപ്പോഴും തുറന്നിരിക്കും എന്നാണ് സിനിമാ ലോകം വിശേഷിപ്പിക്കുന്നത്.


Source link

Back to top button