LATEST NEWS
തടവുകാരെ കൈമാറി റഷ്യയും യുക്രെയ്നും; 32 മണിക്കൂർ വെടിനിർത്തൽ പ്രാബല്യത്തിൽ

മോസ്കോ ∙ യുഎഇയുടെ മധ്യസ്ഥതയിൽ തടവുകാരെ കൈമാറി റഷ്യയും യുക്രെയ്നും. ഇരുഭാഗത്തുനിന്നും 175 പേരെ വീതമാണ് വിട്ടയച്ചത്. ഈ വർഷം നടക്കുന്ന മൂന്നാമത്തെ തടവുകാരുടെ കൈമാറ്റമാണിതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചു. തിരിച്ചെത്തിയവരിൽ ഭൂരിഭാഗം പേരും 2022 മുതൽ റഷ്യയുടെ തടവിലായിരുന്നു. ഇതിൽ സൈനികരും അതിർത്തി രക്ഷാസേനാംഗങ്ങളും ഏഴ് സാധാരണക്കാരും ഉൾപ്പെടുന്നു.ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന വെടിനിർത്തൽ ഏപ്രിൽ 12 വരെ തുടരും. റഷ്യയുടെ നടപടികളെ യുക്രെയ്ൻ നിരീക്ഷിക്കുമെന്നും കരാർ ലംഘനമുണ്ടായാൽ കർശനമായി പ്രതികരിക്കുമെന്നും സെലെൻസ്കി പറഞ്ഞു. 2022 ഫെബ്രുവരിയിലെ അധിനിവേശത്തിനു ശേഷം ഇതുവരെ 70ലധികം തവണ തടവുകാരെ കൈമാറിയിട്ടുണ്ട്. തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഇതിന് പലപ്പോഴും മധ്യസ്ഥത വഹിക്കുന്നത്.
Source link


