CINEMA

അമ്മയ്ക്ക് കൂടുതൽ ഇഷ്ടം അനുജത്തിയോടാണെന്ന് പരിഭവം; വീടുവിട്ടിറങ്ങി 13കാരി


മുംബയ്: അമ്മയ്ക്ക് തന്നേക്കാൾ കൂടുതൽ സ്‌നേഹം അനുജത്തിയോടാണെന്ന പരിഭവത്തിൽ വീടുവിട്ടിറങ്ങിയ 13കാരിയെ കണ്ടെത്തി പൊലീസ്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ സഫാലെയിലാണ് സംഭവം. കടുത്ത മാനസിക വിഷമത്തിലായിരുന്ന പെൺകുട്ടി ജീവനൊടുക്കുമെന്ന ഭീതിയിലായിരുന്നു വീട്ടുകാരും പൊലീസും. ഹൻജരോളിയെന്ന ഗ്രാമത്തിൽ താമസിക്കുന്ന പെൺകുട്ടിയാണ് വീട്ടിൽ നിന്നും ഒളിച്ചോടിയത്. അമ്മയ്ക്ക് തന്റെ അനുജത്തിയോടാണ് കൂടുതൽ വാത്സല്യമെന്നും തന്നെ അവഗണിക്കുകയാണെന്നും തെറ്റിദ്ധരിച്ചാണ് കുട്ടി വീടുവിട്ടിറങ്ങിയത്. കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.


Source link

Back to top button