NATIIONAL
സി.ഡി.ഗോപിനാഥ് അന്തരിച്ചു; ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ജയം നേടിയ ഇന്ത്യൻ ടീമിലെ അംഗം

ചെന്നൈ∙ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി ഒരു മത്സരം ജയിച്ചപ്പോൾ ടീമംഗമായിരുന്ന സി.ഡി.ഗോപിനാഥ് (96) അന്തരിച്ചു. 1930ൽ ചെന്നൈയിൽ ജനിച്ച ഗോപിനാഥ്, 1951ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗമായി. 1952ൽ ചെന്നൈയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 8 റൺസിനും തോൽപിച്ച ഇന്ത്യ, ടെസ്റ്റ് ക്രിക്കറ്റിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കുമ്പോൾ ആ ചരിത്ര നിയോഗത്തിന് സാക്ഷിയായി ഗോപിനാഥും ടീമിലുണ്ടായിരുന്നു. വിജയ് ഹസാരെയായിരുന്നു അന്ന് ടീമിന്റെ നായകൻ.
Source link


