LATEST
ഈസ്റ്റർ തലേന്ന് ഒറ്റ മണിക്കൂറിൽ കിലോയ്ക്ക് 500 രൂപയായി; പോത്തിറച്ചിയുടെ വില കുത്തനെ കൂട്ടി, ചോദ്യംചെയ്തവരെ കത്തിവീശി

കോട്ടയം: ഈസ്റ്ററിന്റെ തലേദിവസമായ ഇന്നലെ പോത്തിറച്ചിക്ക് 500 രൂപ ഈടാക്കിയത് ചോദ്യംചെയ്ത നാട്ടുകാർക്കെതിരെ ഉറച്ചിക്കത്തി വീശി കടക്കാരൻ. ഇതോടെ പരിസരത്ത് കൂടിയ നാട്ടുകാർ ചേർന്ന് കടയടപ്പിച്ചു. ഇന്നലെ രാവിലെ മണർകാട് കവലയിലുള്ള സ്വകാര്യ മാർക്കറ്റിലെ യൂദാ മീറ്റ്സ് എന്ന ഇറച്ചിക്കടയിലായിരുന്നു സംഭവം. അനുമതിയില്ലാതെയാണ് കട നടത്തിയിരുന്നതെന്ന് കണ്ടെത്തിയതോടെ പഞ്ചായത്ത് അധികൃതർ കട പൂട്ടാൻ ഉടമയ്ക്ക് നോട്ടീസ് നൽകി. 10,000 രൂപ പിഴയിടുകയും ചെയ്തു. പഞ്ചായത്തിൽ നിന്ന് അനുമതി ലഭിക്കുന്നതുവരെ കട തുറക്കരുതെന്നും നിർദേശം നൽകി. ഈസ്റ്റർ കച്ചവടത്തിന് മുന്നോടിയായി മണർകാട് പഞ്ചായത്ത് ഇറച്ചി വ്യാപാരികളുടെ യോഗം വിളിച്ച് പോത്തിറച്ചി കിലോ 440 രൂപയ്ക്ക് വിൽക്കാൻ നിർദേശം നൽകിയിരുന്നു.
Source link


