NATIIONAL

പാക്കിസ്ഥാൻ എത്രയോ ഭേദം: ഇന്ധന വില കുതിച്ചുയരുന്നതിനിടെ പിന്തുണ തേടി കുടുങ്ങി അഫ്രീദി, രൂക്ഷവിമർശനം


ലഹോർ∙ ഇന്ധന വില കുതിച്ചുയരുന്നതിനിടെ പാക്കിസ്ഥാൻ സർക്കാരിനു പിന്തുണ തേടി മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാക്കിസ്ഥാനിൽ ഇന്ധനത്തിന് 42 ശതമാനമാണ് വില ഉയർന്നത്. ലിറ്ററിന് 458 പാക്കിസ്ഥാനി രൂപ കൊടുക്കേണ്ട നിലയിലെത്തിയതോടെ സർക്കാരിനെതിരെ ജനവികാരം ശക്തമാകുകയാണ്. ഈ സാഹചര്യത്തിലാണ് ബുദ്ധിമുട്ടേറിയ സമയത്ത് സർക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി ഷാഹിദ് അഫ്രീദി രംഗത്തെത്തിയത്. ജനം ഒരുമിച്ചു നിൽക്കേണ്ട സമയമാണ് ഇതെന്നും അഫ്രീദി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി.പാക്കിസ്ഥാനിൽ പെട്രോളിന് 42.7 ശതമാനവും ഡീസലിന് 54.9 ശതമാനവുമാണ് വില ഉയർന്നത്. ഇറാനും യുഎസ്, ഇസ്രയേൽ രാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷം ശക്തമായതോടെ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ‍ അടച്ചിട്ട സ്റ്റേഡിയത്തിലാണു കളിക്കുന്നത്. രാജ്യത്തെ ഊർജ പ്രതിസന്ധി കുറയ്ക്കുകകൂടി ലക്ഷ്യമിട്ടാണു നീക്കം. പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളായ ലഹോറിലും കറാച്ചിയിലുമായാണ് പാക്ക് ലീഗ് മത്സരങ്ങൾ നടത്തുന്നത്. പ്രതിസന്ധി ഉയർന്നതോടെ മറ്റു വേദികളിലെ മത്സരങ്ങളും ഇവിടത്തേക്കു മാറ്റുകയായിരുന്നു. 


Source link

Back to top button