test del 5 copy of del 3
എൽഡിഎഫിന്റെ അനൗൺസ്മെന്റിൽ വിവാദം കത്തുന്നു; ടി.പി.രാമകൃഷ്ണന്റെ അറിവോടെയെന്ന് ഫാത്തിമ തഹ്‌ലിയ

പേരാമ്പ്ര ( കോഴിക്കോട്) ∙ ഇടതു മുന്നണി സ്ഥാനാർഥി ടി.പി.രാമകൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് പുറത്തിറക്കിയ അനൗൺസ്മെന്റിൽ വിവാദം കത്തുന്നു. ബിജെപിയെക്കാൾ ശക്തമായി വർഗീയ വിദ്വേഷം ആളിക്കത്തിച്ച് നാലു വോട്ടു പിടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് രംഗത്തെത്തി. സ്ഥാനാർഥി ടി.പി.രാമകൃഷ്ണന്റെ അറിവോടെയാണ് റെക്കോർഡ് ചെയ്ത അനൗൺസ്മെന്റ് പ്രചരിപ്പിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയയും പറഞ്ഞു. അനൗൺസ്മെന്റിനെ കുറിച്ച് അറിയില്ലെന്നും തങ്ങളുടെ പ്രവർത്തകരിൽ നിന്ന് തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ തയാറുമാണെന്ന പ്രതിരോധത്തിലായി ടി.പി.രാമകൃഷ്ണൻ. പ്രചാരണത്തിനെതിരെ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ബാലനാരായണനും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ടും, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുനന്ദും രേഖകൾ സഹിതം തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും ഒരു നടപടിയും എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഫാത്തിമ തഹ്‌ലിയ ചോദിക്കുന്നു. നിയമനടപടികളുമായി ഏതറ്റം വരെയും പോകും. എഫ്ഐആർ പോലും ഇതേവരെ റജിസ്റ്റർ ചെയ്തിട്ടില്ല. പേരാമ്പ്രയുടെ മണ്ണിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ വിജയിക്കില്ല. നാടിന്റെ മതനിരപേക്ഷ മൂല്യങ്ങൾ കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്– ഫാത്തിമ വ്യക്തമാക്കി.
Source link


