LIFESTYLE NEW

ലിറ്ററിന് 260 രൂപയ്ക്ക് നിങ്ങൾക്ക് വെളിച്ചെണ്ണ കിട്ടുന്നുണ്ടോ? ഇതിനെക്കുറിച്ച് വീട്ടമ്മമാർ പറയുന്നത് കേൾക്കൂ


പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം നാളികേര കർഷകർക്ക് തിരിച്ചടിയായി പച്ചത്തേങ്ങ വില കൂപ്പുകുത്തി. കിലോഗ്രാമിന് 80 രൂപ ഉണ്ടായിരുന്നത് 45 രൂപയിലേക്കു താഴ്ന്നു. തമിഴ്നാട്ടിൽ ഉൽപാദനം വർദ്ധിച്ചതും അവിടെ നിന്നു വ്യാപകമായി തേങ്ങവരുന്നതും കേരളത്തിലെ വിപണിയെ ബാധിച്ചു. ഒരു തേങ്ങയ്ക്ക് 35 രൂപ ലഭിച്ചിരുന്നത് ഇപ്പോൾ 16, 17 ആയി കുറഞ്ഞു.
കുറയാതെ വെളിച്ചെണ്ണ വില
കുറയാതെ വെളിച്ചെണ്ണ വിലപച്ചത്തേങ്ങ വില കുറഞ്ഞെങ്കിലും വെളിച്ചെണ്ണയുടെ വില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ വെളിച്ചെണ്ണ ലീറ്ററിന് 340 മുതൽ 360 വരെയാണു മില്ലുകാർ വാങ്ങുന്നത്. അതേസമയം 260 മുതൽ 300 രൂപ വരെയാണു ചില്ലറ വിപണിയിലെ വില. ഇത് ശുദ്ധമായ വെളിച്ചെണ്ണ അല്ലെന്നാണ് വീട്ടമ്മമാർ പറയുന്നത്. തേങ്ങ വില കുറഞ്ഞിട്ടും വെളിച്ചെണ്ണ വില കുറയാത്തത് കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു. കേരഫെഡ് പുതിയ താങ്ങുവില പ്രഖ്യാപിച്ച് നാളികേര സംഭരണം തുടങ്ങണമെന്നാണ് കർഷകരുടെ ആവശ്യം.


Source link

Back to top button