CINEMA
തായ്ലൻഡിൽ ഹണിമൂൺ ആഘോഷമാക്കി രശ്മികയും വിജയ്യും

തായ്ലൻഡിലെ കോ സാമുയിൽ ദ്വീപിൽ കടൽത്തീരത്തുള്ള സ്വകാര്യ വില്ലയിൽ ഹണിമൂൺ ആഘോഷിക്കുകയാണ് താരദമ്പതിമാരായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഫെബ്രുവരി 26ന് ഉദയ്പൂരിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം .അതേസമയം വിവാഹശേഷം വെള്ളിത്തിരയിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒരുമിക്കുന്ന രണബാലി എന്നചിത്രം പീരിയഡ് ഡ്രാമയായി ഒരുങ്ങുന്നു. 1854- നും 1878 നും മദ്ധ്യേ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഇൗ തെലുങ്ക് ചിത്രം ഒരുക്കുന്നത്. വെള്ളിത്തിരയിലെ പ്രണയജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നായശേഷം ഒരുമിച്ച് എത്തുന്ന ചിത്രം രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്നു.
Source link








