LATEST

പാമ്പുകൾ  സാധാരണയായി  സ്വന്തം  മാളം  ഉണ്ടാക്കില്ല; ഈ പൊത്തുകൾ മനുഷ്യർ അടച്ചാൽ സംഭവിക്കുന്ന പ്രത്യാഘാതമിത്


വീടിന്റെയും പറമ്പിന്റെയും പരിസരങ്ങളിലായി പാമ്പിൻ മാളങ്ങൾ കാണാത്തവർ ഉണ്ടാകില്ല. ഇത്തരം ചെറിയ ദ്വാരങ്ങളിൽ നിന്ന് പാമ്പ് പുറത്തേയ്ക്ക് വരുമോയെന്ന ഭയത്താൽ മിക്കവരും കല്ലോ മണ്ണോയിട്ട് ഇത് മൂടാറാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് സുരക്ഷിതമായ രീതിയല്ലെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.പാമ്പുകൾ സാധാരണയായി സ്വന്തം മാളം ഉണ്ടാക്കാറില്ല. എലിയുണ്ടാകുന്ന കുഴിയോ പൊത്തോ ആണ് താമസിക്കാൻ ഉപയോഗിക്കുന്നത്. ഇത്തരം കുഴികൾ അടച്ചാൽ മറ്റ് കുഴിയിലൂടെ പാമ്പ് പുറത്തേയ്ക്ക് വരും. ഇത് കൂടുതൽ അപകടത്തിന് കാരണമാകാനിടയുണ്ട്. പുറത്തേയ്ക്ക് വരാനുള്ള മാർഗം പെട്ടെന്ന് അടയ്ക്കുന്നത് പാമ്പ് കൂടുതൽ ആക്രമണാത്മകമായി പ്രതികരിക്കാനിടയുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.മാളം കാണുമ്പോൾ അത് പെട്ടെന്ന് അടയ്ക്കാതെ പ്രദേശം കാടുവെട്ടി തെളിച്ച് വൃത്തിയാക്കാം. പാമ്പ് വരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വീടിനോട് ചേർന്നുകിടക്കുന്ന മാലിന്യങ്ങളും മറ്റും മാറ്റണം. എലിശല്യം ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കണം. എലിയുള്ള സ്ഥലങ്ങളിൽ പാമ്പ് വരാനുള്ള സാദ്ധ്യത കൂടുതലാണ്. വിദഗ്ദ്ധരുടെ ഉപദേശം തേടിയതിനുശേഷം മാത്രം മാളം അടയ്ക്കുക.


Source link

Related Articles

Back to top button