NEWS

വിട്ടുവീഴ്ചയില്ലാതെ കേരള കോൺഗ്രസ്,​ ടേംവ്യവസ്ഥയിൽ കടുപ്പിച്ച് കാപ്പൻ; മന്ത്രിമാരുടെ പട്ടികയിൽ അന്തിമ തീരുമാനം നാളെ


തിരുവനന്തപുരം : യു.ഡി.എഫ് മന്ത്രിമാരുടെ പട്ടികയിൽ ഇന്നത്തെ ചർച്ചയിൽ അന്തിമ തീരുമാനം ആയില്ല. രണ്ട് മന്ത്രിസ്ഥാനം എന്ന നിലപാടിൽ വിട്ടുവീഴ്ച ചെയ്യാതെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും ടേം വ്യവസ്ഥയ്ക്കെതിരെ മാണി സി. കാപ്പനും നിലപാട് കടുപ്പിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. രണ്ട് മന്ത്രി സ്ഥാനം എന്ന നിലപാടിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നാണ് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. ഇന്ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ ഒരു മന്ത്രിയും ചീഫ് വിപ്പും എന്ന ഓഫർ കോൺഗ്രസ് മുന്നോട്ടു വച്ചെങ്കിലും കേരള കോൺഗ്രസ് അംഗീകരിച്ചില്ല.സഹകരിക്കണം എന്ന കോൺഗ്രസിന്റെ അഭ്യർത്ഥനയും ജോസഫ് വിഭാഗം തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ട്. അനൂപ് ജേക്കബുമായി മന്ത്രിസ്ഥാനത്ത് ടേംവ്യവസ്ഥയെന്ന കോൺഗ്രസ് നി‌ർദ്ദേശത്തിനെതിരെയാണ് മാണി സി. കാപ്പൻ നിലപാട് കടുപ്പിച്ചത്. ഫുൾ ടൈം വേണമെന്നാണ് കാപ്പൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങളിൽ നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.


Source link
NEWS

Back to top button