test del 4 copy of del 3
നീറ്റ് ചോദ്യച്ചോർച്ച: 10 ലക്ഷം നൽകി പിതാവ് ചോദ്യപ്പേപ്പർ വാങ്ങി; മകന് കിട്ടിയത് 720ൽ 107 മാർക്ക് മാത്രം

ന്യൂഡൽഹി∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ചോദ്യപ്പേപ്പർ വിതരണം ചെയ്യുന്നതിനും ഉദ്യോഗാർഥികളുമായി ആശയവിനിമയം നടത്തുന്നതിനുമായി പ്രതികൾ സികാറിൽ ഒരു ഫ്ലാറ്റ് എടുത്തിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവിടെ വച്ചാണ് പലർക്കും ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്തതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഈ കേന്ദ്രവുമായി ബന്ധമുള്ള ഏതാണ്ട് 150 വിദ്യാർഥികളെ ഇതുവരെ സിബിഐ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇവരെല്ലാം നിരീക്ഷണത്തിലാണ്. ഏകദേശം 10 ലക്ഷം രൂപയാണ് നീറ്റ് ചോദ്യപ്പേപ്പറിനായി ദിനേശ് നൽകിയത്. കിട്ടിയ ചോദ്യപ്പേപ്പർ മകന് നൽകുകയും ചെയ്തു. എന്നാൽ ചോദ്യപ്പേപ്പർ മുൻകൂട്ടി ലഭിച്ചിട്ടും 720ൽ 107 മാർക്ക് മാത്രമാണ് ഋഷിയ്ക്ക് ലഭിച്ചത്. മകന് ചോദ്യപ്പേപ്പർ നൽകിയെന്ന് പിതാവ് ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
Source link


