test del 4 copy of del 3
എല്ലാ ഓഫിസുകളിലും സ്യൂട്ടണിഞ്ഞ വിജയ്, ഉത്തരവും ചിത്രവും എത്തി; ജനനായകൻ ചോർത്തിയവർക്ക് എതിരെ ഗുണ്ടാനിയമം

ചെന്നൈ ∙ സ്യൂട്ടണിഞ്ഞ മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ ചിത്രം സർക്കാർ ഓഫിസുകളിൽ പ്രദർശിപ്പിക്കണമെന്ന് ഉത്തരവ്. പ്രദർശിപ്പിക്കേണ്ട ചിത്രം എല്ലാ ഓഫിസുകൾക്കും അയച്ചു നൽകി. ഈ ചിത്രം നിശ്ചിത വലുപ്പത്തിൽ ഫ്രെയിം ചെയ്തു പ്രദർശിപ്പിക്കണം. മുൻ സർക്കാരുകളും നേതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് എം.കെ.സ്റ്റാലിന്റെയും എം.കരുണാനിധിയുടെയും ചിത്രങ്ങളാണു പ്രദർശിപ്പിച്ചിരുന്നത്. വീണ്ടും അഴിച്ചുപണി; ഗായത്രി കൃഷ്ണൻ സാമൂഹിക സുരക്ഷാ ഡയറക്ടർ ചെന്നൈ ∙ ഐഎഎസ് തലപ്പത്ത് അഴിച്ചുപണികൾ തുടർന്ന് തമിഴ്നാട് സർക്കാർ. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ബി.ഗായത്രി കൃഷ്ണൻ, ദീപക് ജേക്കബ് എന്നിവരെയടക്കം പുതിയ ചുമതലകളിൽ നിയമിച്ചു. അവധി അവസാനിച്ചു തിരിച്ചെത്തിയ ഗായത്രിയെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഡയറക്ടറായും സർവേ വകുപ്പ് ഡയറക്ടറായിരുന്ന ദീപക്കിനെ ഗൈഡൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായി നിയമിച്ചു.
Source link


