NATIIONAL
ഗില്ലിന്റെ ‘അടി’ ഏറ്റില്ല! ഗുജറാത്ത് പ്ലേഓഫ് കടന്നില്ല; ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയ്ക്ക് 29 റൺസ് ജയം

കൊൽക്കത്ത∙ ഈ സീസണിൽ അത്ര പെട്ടെന്ന് ആർക്കും പ്ലേഓഫ് കടക്കാമെന്ന് കരുതേണ്ട! പ്ലേഓഫ് ഉറപ്പിക്കാനുള്ള ഒരു ജയം ലക്ഷ്യമിട്ട് ഈഡൻ ഗാർഡൻസിലിറങ്ങിയ ഗുജറാത്തിനെയും കൊൽക്കത്ത ‘ബ്ലോക്ക്’ ചെയ്തു. ഗുജറാത്ത് ടൈറ്റൻസിനെതിരെ 29 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ജയം. കൊൽക്കത്ത ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുക്കാനേ സാധിച്ചുള്ളൂ. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗുജറാത്തിന് ഓപ്പണർമാരായ സായ് സുദർശനും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ അഞ്ചാം ഓവറിൽ സായ് സുദർശന്റെ വിരലിന് പരുക്കേറ്റതോടെ താരം റിട്ടയർ ഹർട്ടായി മടങ്ങേണ്ടി വന്നു. പിന്നാലെയെത്തിയ നിഷാന്ത് സിന്ധുവിനും (4 പന്തിൽ 1) തിളങ്ങിയില്ല. തുടർന്നാണ് ഗില്ലും ജോസ് ബട്ലറും ഒന്നിച്ചത്. മെല്ലെ തുടങ്ങിയ ഗില്ലും ഇതോടെ ഗിയർ മാറ്റി. പവർപ്ലേയിൽ 1ന് 56 എന്ന നിലയിൽനിന്ന് പത്താം ഓവറിൽ ടോട്ടൽ നൂറ് കടന്നു. 33 പന്തിലാണ് ഐപിഎലിലെ തന്റെ 31–ാം അർധസെഞ്ചറി ഗിൽ പൂർത്തിയാക്കിയത്. സീസണിലെ ആകെ സമ്പാദ്യം 500 റൺസ് കടത്തുകയും ചെയ്തു. 2023, 2025 സീസണുകളിലും ഗിൽ 500+ റൺസ് നേടിയിരുന്നു. ഈ സീസണിൽ നിലവിൽ റണ്‍വേട്ടക്കാരിൽ ഗിൽ രണ്ടാമതാണ്. സായ് സുദർശൻ ആണ് ഒന്നാമത്. ∙ അലന്റെ ‘അടി’; ഒപ്പം രഘുവംശിയും ഗ്രീനും
Source link


