LATEST

യു.ഡി.എഫ് വിട്ട പ്രമുഖർക്ക് എൽ.ഡി.എഫിൽ സീറ്റില്ല


കോട്ടയം: അഞ്ച് വർഷത്തിനിടെ കോൺഗ്രസ് വിട്ട് ഇടത്തേക്ക് ചാഞ്ഞ അരഡസനിലേറെ നേതാക്കൾക്ക് എൽ.ഡി.എഫിൽ സീറ്രില്ല. ഉപതിരഞ്ഞെടുപ്പിൽ പരിഗണിച്ചും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകിയും ഇവരെ എൽ.ഡി.എഫ് ആദ്യം തലോടിയെങ്കിലും പിന്നീട് തഴയുകയായിരുന്നു. കെ.വി. തോമസ്, കെ.പി. അനിൽകുമാർ, പി.എസ്. പ്രശാന്ത്, ഡോ. പി. സരിൻ, ലതികാ സുഭാഷ്, പി.എം. സുരേഷ് ബാബു​ ഉൾപ്പെടെയുള്ള നേതാക്കളാരും ഇത്തവണ മത്സരിക്കാനില്ല.തുടർന്ന് എൽ.ഡി.എഫിലേക്ക് കൂടുമാറിയ കെ.വി. തോമസിനെ സർക്കാർ ക്യാബിനറ്റ് പദവിയോടെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാക്കി. ഇത്തവണ എറണാകുളത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങളുയർന്നെങ്കിലും സീറ്റില്ല.പിന്നീട് എൻ.സി.പിയുടെ ഭാഗമായി വനം വികസന കോ‌ർപ്പറേഷൻ ചെയർപേഴ്സണായി. തദ്ദേശതിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലെ തിരുനക്കര വാർഡിൽ മത്സരിച്ച് മൂന്നാമതായി. എൻ.സി.പിയിലേക്ക് പോയ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ. സുരേഷ് ബാബുവിനും കാര്യമായ പരിഗണന ലഭിച്ചില്ല.


Source link

Related Articles

Back to top button