LATEST
സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ് : പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് ഇന്നലെ റദ്ദാക്കി. യു.എ.ഇ വിമാനത്താവള അധികൃതരുടെ നിർദേശപ്രകാരമാണ് നടപടി. റദ്ദാക്കപ്പെട്ട വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിയിരുന്നവർക്ക് മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റാനോ (അധിക നിരക്ക് ഈടാക്കില്ല) മുഴുവൻ തുക തിരികെ ലഭിക്കാനോ ഉള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം.
Source link



