test del 3
‘എക്സിറ്റ് പോളുകൾ ബിജെപി ഓഫിസിൽ നിന്ന്; ആവശ്യമെങ്കിൽ ഇവിഎം മെഷീനുകൾക്ക് ഞാൻ തന്നെ കാവലിരിക്കും’

കൊൽക്കത്ത ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി മമത ബാനർജി. എക്സിറ്റ് പോൾ പ്രവചനങ്ങൾ ബിജെപി ഒത്തുകളിയിലൂടെ ഉണ്ടാക്കിയതാണെന്നും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കാനാണ് ഇത്തരം നമ്പരുകൾ പുറത്തുവിടുന്നതെന്നും മമത ആരോപിച്ചു. മേയ് 4ന് ഫലം വരുമ്പോൾ തൃണമൂൽ കോൺഗ്രസ് തന്നെ സർക്കാർ രൂപീകരിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.പ്രവർത്തകരെല്ലാം ഒരുമിച്ചു നിൽക്കണം. വോട്ടെണ്ണൽ സൂക്ഷ്മമായി നിരീക്ഷിക്കണം. ആവശ്യമെങ്കിൽ ഇവിഎം മെഷീനുകൾക്ക് താൻ തന്നെ കാവലിരിക്കുമെന്നും മമത പറഞ്ഞു. ബംഗാളിലെ 294 നിയമസഭാ സീറ്റുകളിൽ 226ലധികം സീറ്റുകൾ നേടി തൃണമൂൽ അധികാരം നിലനിർത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
Source link


