test del 4 copy of del 3
അന്വേഷണം തൃപ്തികരമല്ല, ഉരുണ്ടുകളിയുണ്ട്; ഹൈക്കോടതിയെ സമീപിക്കുമെന്ന് നിതിൻ രാജിന്റെ പിതാവ്

കണ്ണൂർ ∙ അഞ്ചരക്കണ്ടി െഡന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടതിനു പിന്നാലെ ഡിഐജിയെ സന്ദർശിച്ച് പിതാവ് വൈ.എൽ. രാജൻ. അന്വേഷണം വേറെ ഏജൻസിക്ക് വിട്ട കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഡിഐജിയെ സന്ദർശിച്ച ശേഷം രാജൻ പറഞ്ഞു. അന്വേഷണം തൃപ്തികരമല്ല എന്നറിയിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഡോ.എം.കെ. റാമിനെ കണ്ടെത്തുന്നതിനു രണ്ട് സംഘം കേരളത്തിനു പുറത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര പറഞ്ഞു. പന്ത്രണ്ടോളം വീടുകൾ റെയ്ഡ് ചെയ്തു. റെയ്ഡ് തുടരുകയാണ്. നിതിന്റെ കുടുംബത്തിന് ആവശ്യമുള്ള സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും കോടതി നിർദേശം നൽകിയാൽ കൊടുക്കുന്നതായിരിക്കും. കേസ് വരും ദിവസങ്ങളിൽ ക്രൈം ബ്രാഞ്ചിനു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
Source link


